Thursday, August 7, 2008

ഞാനും എന്റെ അച്ചന്റെ പ്രീഡിഗ്രി സ്വപ്നങ്ങളും പിന്നെ ചില യാധാര്‍‍ത്ത്യങ്ങളും അവ തമ്മിലുളള വലിയ ഗ്യാപ്പും

പ്രീഡിഗ്രി അത്ര മോശം ഡിഗ്രി ഒന്നും അല്ല എന്നതു പരഞ്ഞതു ശ്രീനിച്ചേട്ടനാണെങ്കിലും കാര്യം സത്യമാണ്... പക്ഷെ നമ്മുടെ പ്രീഡിഗ്രിക്കാലം അങ്ങനെ മനസ്സില്‍ ഇപ്പൊഴും പൂത്തുലഞ്ഞു ഒരു മനോഹരമായ സ്വപ്നാമായി [സ്വല്പ്പം ചാഞ്ഞു തന്നെയാണു] ഇന്നും നിലനില്‍ക്കുന്നു. ആപ്പോ സ്വാഭാവികമായും സംശയം വരും എന്താ അതിന്നു മുന്നെ ജീവിതതില്‍ ഒന്നും സംഭവിച്ചിട്ടില്ലേന്നു..ഇല്ലാന്നല്ല... എന്നലും ഇത്രേം അബദ്ധങ്ങള്‍ ഒരുമിച്ചു പറ്റിയ ഒരു കാലം അതിന്നു മുന്നെ ഉണ്ടായിട്ടില്ല എന്നു തീര്‍ത്തു പറയാം.

പ്രീഡിഗ്രി ഒരു ഫ്രീ ഡിഗ്രി ആണെന്നു വിചാരിച്ചതിന്റെ ദോഷ വശങ്ങള്‍ ഒരു വശത്ത് ഇപ്പൊഴും ഉണ്ട്‌. പടിക്കുക എന്ന കലാ പരിപാടി മാത്രം ഒഴിച്ചു ബാക്കി എല്ല കാര്യത്തിനും നമ്മള്‍ മുന്നില്‍ തന്നെ നിന്നു ജാഥ നയിച്ചിരുന്ന ആ കാലത്തിലേക്ക്ക്കൊന്നു തിരിഞ്ഞു നോക്കം...

"... ഞാനും എന്റെ അച്ചന്റെ പ്രീഡിഗ്രി സ്വപ്നങ്ങളും പിന്നെ ചില യ്ധാര്‍ത്ത്യങ്ങളും അവ തമ്മിലുളള വലിയ ഗ്യാപ്പും...”

പത്താം ക്ലാസ്സ് കഴിഞ്ഞതോടു കൂടെ 'എന്റെ ജീവിതം ഇനി എനിക്കുമാത്രം' എന്നു ക്ലാസ്സ് മതിലില്‍ കരിക്കട്ടകൊണ്ടെഴുതിയ മഹാനെ മനസ്സില്‍ നൂറ്റൊന്നു വട്ടം പുകഴ്ത്തി പറഞ്ഞുകൊണ്ടും ആ മഹാനു ജന്മം നല്കിയ അദ്ദേഹത്തിന്റെ അച്ചന്‍ മഹാനെയും അമ്മ മഹതിയെയും ധ്യാനിച്ചുകൊണ്ടും അതുവരെ കണ്ടാല്‍ ബഹുമാനിച്ചിരുന്ന എല്ലാ എക്സാം ഇന്‍വിജിലേറ്റര്‍മാരെയും- [ഈ കൂട്ടത്തില്‍ മറ്റെന്തോ കാര്യത്തിന്നു സ്കൂളില്‍ കേറി വരുന്ന ചേട്ടന്‍ മാര്‍ക്കും അറിയാണ്ടു നമ്മള്‍ ബഹുമാനം കൊടുത്തിരുന്നു, പറയാനൊക്കില്ലല്ലോ ഏതുവഴിയാണു പണി വരുന്നതെന്നു... പ്രത്യേകിച്ചു ഭൂമിശാസ്ത്ര ദിവസം] - കൂട്ടത്തോടെ മനസ്സിന്റെ ഇരുളറകളില്‍ നമ്മള്‍ അടക്കിപ്പിടിച്ചോണ്ടിരിന്ന സകലമാന പഴിയും പറഞ്ഞു ആ മഹാവിദ്ധ്യാലയത്തോടു ഒരു ചെറിയ വിട പറഞ്ഞിരങ്ങി...

റിസല്‍ട്ടൂ വന്നിട്ടു്‌ വീണ്ടും കാണാം എന്നും പറഞ്ഞു നെഞ്ഞും വിരിച്ചു ആ ഇടവഴിയാം നാഷണല്‍ ഹൈവേയിലൂടെ നമ്മുടെ ഹാര്‍ളി ഡെവിസണ്ണിന്റെ ഫോര്‍ത്ത്‌ ഗിയട്ടുകൊണ്ടു, -സൈക്കളിന്റെ മാക്സിമം സ്പീടില്‍ എന്ന് പരിഭാഷ- പോയതൂ ഇപ്പൊഴും എന്നെ രോമാന്‍ജം കൊള്ളിക്കുന്ന ഒരോര്‍മ്മയാണ്..ആ പോകുന്ന വഴിക്കാണു 'നമ്മുടെ' എന്നു നാട്ടുകാര്‍ പറഞ്ഞുണ്ടാക്കിയ ആ ശാലീന സുന്ദരിയോടു ആദ്യമയിട്ടും അവസാനമായിട്ടും ഒന്നു മിണ്ടിയത്. അതുവരെ മിണ്ടാഞ്ഞതിന്നു പല കാരണങ്ങല്‍ ഉണ്ടായിരുന്നു. ആയതില്‍ പ്രധാനപ്പെട്ടതു കക്ഷി സ്തലം പ്രിന്‍സിപ്പാളുടെ മകളായതും പിന്നെ ആരോ ഒരു ചുമരെഴുത്തു നടത്തിയതിന്നു ശേഷം ഞങ്ങളെ ഒരുമിച്ചു കണ്ടാല്‍ നാലു കണ്ണൂ വെച്ചു അതിന്നുമുകളില്‍ കണ്ണടയും വെച്ചു നോക്കുന്ന പ്യൂണ്‍ ചേട്ടന്‍മാരുടെ പ്രത്യേക സ്വഭാവമഹിമയും ആയിരുന്നു. അങ്ങനെ നാട്ടുകാര്‍ ഉണ്ടാക്കിതന്ന സ്വന്തം കാമുകിയോടു "പിന്നെ കാണാം" എന്നു മാത്രം പറഞ്ഞ ഒരു യുവ കാമുകന്റെ കഥയും ചരിത്രമാക്കി ആ യാത്രതുടര്‍ന്നു. പ്യൂണ്‍മാരില്ലാത്ത ഒരു പുതിയ ലോകം തേടിയുള്ള ഒരനന്ത യാത്ര...

ആങ്ങനെ ആ ദിവസവും വന്നു... റിസല്‍ട്ട് ... ഓട്ടും മോശമായിരുന്നില്ല... പിന്നെ എട്ടാം ക്ലാസ്സില്‍ ഒന്നാമ്മനായി തുടങ്ങി പത്താംക്ലാസ്സില്‍ പത്താമാതായെങ്കിലും ജയിക്കാന്‍ കഴിഞ്ഞതിന്റെ ആത്മാഭിമാനത്തില്‍ മറ്റോന്നും ചിന്തിക്കാന്‍ താല്പര്യമില്ലാതെ നോമും ഒന്നൂടെ ആഞ്ഞു പടിച്ചിരുന്നെങ്കില്‍ എന്റെ ജന്‍മശ്ത്രു [പ്ത്താം ക്ലാസ്സുവരെ മാത്രം !!!] കസിനെക്കള്‍ മാര്‍ക്കുവങ്ങായിരുന്നെന്നു മേരാ മാമും.എന്തുപറയാന്‍ കിട്ടിയമാര്‍ക്കിന്നു ജൈ വിളിച്ചുകൊണ്ടു നമ്മുടെ പിതാശ്രീയുടെ ആഗ്രഹപ്രകാരം നോം ബയോചളിയും ചെമിസ്റ്റ്റിയും ഭൌതിക ശസ്ത്രവും മാത്രം പഠിക്കാനായി ആ സര്‍വ്വകലാ ശാലയില്‍ കാലുകുത്തി.

വിശദമായ ഒന്നം വര്‍ഷ റാഗിങ്ങ് റിപ്പോര്‍ട്ടടക്കം സെക്കന്റിയറില്‍ ബസ് സ്റ്റോപ്പില്‍ വച്ചു ലലനാമനികളെ വായ്നോക്കി അതില്‍ സ്വല്‍പ്പം കൂടുതല്‍ ലലനം ഉള്ളവരെ [റെസ്പോണ്സ് ഉള്ള്വരെ എന്നു പരിഭാഷ ] നന്നയി വായ്നോക്കി, ബസ് തടയലിന്നു നേത്‌റ്ത്വം കൊടുത്ത്‌ ബാക്കി ഉള്ള സമയം ക്രിക്കറ്റു കളിച്ചു എന്നും മൂന്നവറുവീതം കട്ടുചെയ്തു അറ്റന്റ്റെ സോപ്പിട്ട് പതപ്പിച്ച് അറ്റന്റന്‍സുമേടിച്ചു അവസാനം പടിക്കാന്‍ മാത്രം മറന്നുപോയ ഒരു പാവം പ്രീഡിഗ്രിക്കരന്റെ കഥന കഥ ... അടുത്ത ലക്കം മുതല്‍ എഴുതുന്നതു സാഗര്‍ കൊട്ടപ്പുറം

1 comment:

  1. Onnum kurachitillallo..:)

    Sherikkumm cinema katha poleyundu!!

    Adutha partinayi akamshayode kathirikunnu...

    ReplyDelete

Followers