Tuesday, August 12, 2008

അമ്മാവന്‍ ...

അതൊരു വന്നു പെടലിന്റെ കഥയാണ്

ശ്ശൊ .. പറയാന്‍ മറന്നു... ഇനി ക്ഥാ പാത്രങ്ങളുടെ രംഗപ്രവേശമാണ്...ഓരോരുത്തരെയായിട്ടു വഴിയെ പരിചയപ്പെടുത്താം...

പത്താംക്ലാസ്സിലെ മിടുക്കു മാര്‍ക്കുവച്ചു എന്നെ ഡോക്ടറാക്കണം എന്ന ആഗ്രഹവുമായി എന്റെ അച്ചനും എന്നാ ഡോക്ടറായിക്കളയാം എന്ന ആഗ്രഹവുമായി ഞാനും ഞങളുടെ ഹമാരാ ബജാജില് [ ‘ അച്ചന്റെ സ്കൂട്ടറില്‍’ , കാരണം 18 വയസ്സായി ലൈസന്‍സ് എടുക്കുന്നതു വരെ അതില്‍ കയറി ഓടിക്കുക എന്നതു ലോക്കലടിച്ചു കിറുങ്ങി നട്ന്നിരുന്ന കുഞ്ഞിരാമേട്ടന്‍ ഷാംപെയിനടിച്ചു ഫിറ്റായി വയല്‍ വരംബിലൂടെ ക്രോസ്സ് ചെയ്തു അപ്പുറത്തെ കഴുങ്ങു മരത്തില്‍ കയറി അട്യ്ക്ക പറിച്ചു ഒരു കഴുങ്ങില്‍ നിന്നും അടുത്തതിലേക്കു ഡൈവ് ചെയുന്നതു സ്വപ്നം കാണുന്നതു പോലെയുള്ള ഒരു നല്ല നടക്കാത്ത സ്വപ്നമായിരുന്നു.] കുതിച്ചു പാഞ്ഞു.... ഏറ്റവും അടുത്ത ഗവണ്മെന്റ് കോളേജായിരുന്നു ലക്ഷ്യം. അഡ്മിഷന്‍ ദിവസം ആയതു കൊണ്ടു അവിടെ നല്ല തിരക്കായിരുന്നു. മനോഹരമയ മൊട്ട്ക്കുന്നിന്റെ ഉഛ്ചിയില്‍ കിടക്കുന്ന കോളേജിന്റെ തണല്‍ മരങ്ങള്‍ക്കിടയില്‍ സ്കൂട്ടര്‍ നിര്‍ത്തി ഞങ്ങള്‍ അങ്ങോട്ടു നടന്നു.

ഞാന്‍ ഒരു സ്റ്റെതസ്കോപ്പും പിടിച്ചുകൊണ്ടു ഒരു ടേബിളിന്റെ ഒര്റ്റത്തിരിക്കുന്നതും ഡ്രോയിലെക്കു നാട്ടുകാരാം രോഗികള് തരുന്ന് കാഷ് എണ്ണിനോക്കതെ ഇടുന്നതും പിന്നീടെണ്ണിനോക്കി അതില്‍ മുഷിഞ്ഞ ഒരു പത്തിന്റെ നോട്ടുകണ്ടിട്ടു, അതു തന്നവന്റെ രോഗം മാറാതിരിക്കാന്‍ മനസ്സില്‍കരുതുന്നതും ഒരു നിമിഷം ഞാന്‍ സ്വപ്നം കണ്ടു. “നേരെ നോക്കി നടക്കെടാഎന്ന കാരണവരുടെ ഡി ടി എസ് ശബ്ധം കേട്ടാണു സ്വപ്നലോകത്തില്‍ നിന്നും ഉണര്‍ന്നത്. അപ്പൊഴെക്കും കോളേജിന്റെ വരന്തയില്‍ എത്തിയിരുന്നു. അവിടെ നിന്നും നേരെ ബയോളജി ഗ്രൂപ്പിന്റെ അഡ്മിഷന്‍ നടക്കുന്നതിന്റെ റൂമിലെത്തി.

സ്വപ്നങ്ങള്‍... സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗ കുമാരികളെല്ലോ.." എന്ന പാട്ടും മനസ്സില്‍ വിചാരിച്ചു വലതുകാല്‍ വച്ചു കയറി. "സ്വപ്നങ്ങളൊക്കെയും പങ്കു വെക്കാം, ദുഖ:ഭാരങ്ങളും പങ്കു വെക്കാം..." മറ്റൊരു പാട്ട് അവിടെ ഇരുന്ന പല സുന്ദരികളെയും നോക്കി പാടാന്‍ കൊതിച്ചെങ്കിലും പിതാശ്രീ കൂടെയുള്ള്തുകൊണ്ടു മനസ്സില്‍ പോലും അതിന്റെ വരികള് തെളിഞ്ഞു വരുന്നില്ല. ആളൊരു പുപ്പുലിയാണെയ്പല പ്രാവശ്യം പ്രോഗ്രസ്സ് കാര്‍ഡ് കിട്ടുമ്ബോള്‍ നമ്മള്‍ മനസ്സില്‍ ഗണിച്ചും ഗുണിച്ചും ഹരിച്ചും വിചാരിച്ചു പറയാം എന്നു വച്ചിരിക്കുന്ന നുണകള് പറയാതെ തന്നെ മാനത്തു കണ്ടു അതിന്നുവരെ ആളുടെ കയ്യില് നിന്നും അടികിട്ടിയ ദിവസങ്ങള്‍ പത്താം ക്ലാസ് പാസ്സായി എന്ന ഒരു കര്യം കൊണ്ടുമാത്രം മറക്കാന്‍ പറ്റില്ലല്ലോ... ഒരു ബഹുമാനം എന്നും ആള്‍ക്ക് നമ്മള്‍ നല്‍കി പോന്നിട്ടുണ്ടു...

വളരെ പെട്ടന്നു തന്നെ സ്വപ്നങള്‍ പൊളിച്ചടക്കി കുപ്പിയിലാക്കി വിവരം എത്തി. മിക്കവാറും അവിടെ ആഡ്മിഷന്‍ കിട്ടനുള്ള ചാന്‍സ് ഇല്ലാ. സ്വപ്നജീവികളല്ലാത്ത മിടുക്കന്‍മാര്‍ വെറെ ഒരുപാടുണ്ടായിരുന്നു മുന്നില്‍. ആങ്ങനെ പിതാശ്രീയുടെയും എന്റെയും ഡോക്ടര്‍ മോഹങ്ങള്‍ക്കു ആദ്യത്തെ തിരിച്ചടി ഏറ്റു... അപ്പൊഴെങ്കിലും മനസ്സിലാക്കണമായിരുന്നു ഡോക്ടര്‍ ആവന്‍ നടന്നാല്‍ അവസാനം ഒരു രോഗി പോലും ആവില്ല എന്ന ദുരന്ത സത്യം. പക്ഷെ മനസ്സിലാക്കിയില്ലാ..

"...തോല്‍വികളെന്നതു നമ്മള്ക്കില്ലാ ധീര ഭടന്‍മാരെ..." എന്ന പാട്ടോര്‍ത്തു വിട്ടു വണ്ടിഅടുത്ത കോളെജിലേക്ക്... അതിന്നു തൊട്ടു മുന്നെ പിതാശ്രീയുടെ നിരാശ ഒരിത്തിരി കട്ടി കൂടിയ പ്ദപ്രയോഗമായി എന്റെ കര്‍ണ്ണ്പുടങ്ങളെ തഴുകി കടന്നുപോയി... അപ്പോഴേക്കും കേട്ടു കേട്ടു പഴകിയ ഒരു പഴയ പാട്ടുകേള്‍ക്കുന്ന പോലെ അതു ഒരു ചെവിയില്‍ കൂടെ കടത്തി മറ്റതിലൂടെ പുറത്തേക്കു വിടാന്‍ ഞാന്‍ പടിച്ചിരുന്നു. ഇപ്പൊഴണെങ്കില്‍ അത് ഒരു ചെവിയില്‍കൂടെ പോവുക പോലും ചെയ്യാണ്ടു അവിടുന്നു തന്നെ തള്ളികളയാമായിരുന്നു.

അങ്ങനെയാണു ഞങ്ങള് എന്റെ വീഴ്ചയില്‍ ഒരു ചവിട്ടും കൂടെ തന്നു സഹായിച്ച ഒരു പാടു ഓര്‍മ്മകള്‍ മാത്രം അവശേഷിപ്പിച്ച കോളേജിലേക്കു ലാന്റു ചെയ്യുന്നതു. നല്ലവരായ ഒരുപാടു ബന്ധുക്കള്‍ പടിച്ചിരങ്ങിയതാണ് അവിടെ. അവര്‍ കഷ്ടപ്പെട്ടുണ്ടാക്കിയ നല്ല പേരു് വെറും ചില ദിവസങ്ങള്‍ കൊണ്ടു നമ്മള്‍ പൊളിച്ചടക്കി കൊടുത്തു. പിന്നെ പ്രതീക്ഷകളും...അതു വേറെ കഥ...

അവിടെ മുന്‍കാലങ്ങളില്‍ പടിച്ചു നല്ല പേരു സംബാദിച്ച ബന്ധുബലം കൊന്ടു നേരെ ജന്തുശാസ്ത്ര വിഭാഗം ഹെഡിന്റെ റൂമില്. നന്നയി പടിച്ചാല്‍ മുന്‍പ് അവിടെ പടിച്ചിറങ്ങിയ ബന്ധുക്കളെ പ്പോലെ മിടുക്കനാവാം എന്നും അവരെ ഒക്കെ കണ്ടുകൊണ്ടാണു അവിടെ എനിക്ക്ഡ്മിഷന്‍ തന്ന്തെന്നും അല്ലാണ്ടു ഞാന്‍ മേടിച്ചെടുത്ത മാര്‍ക്കിന്ടെ ബലത്താലല്ലെന്നും അദ്ധേഹം മൊഴിഞ്ഞു. അതുകേട്ടു ഞാന്‍ ഒന്നിരുത്തി മൂളി. മനസ്സില്‍ പറഞ്ഞു... ‘ പണിയാണല്ലോ ഈശ്വരാ വെളുപ്പാങ്കാലാത്ത് തന്നെ...’ പിന്നെ ഞാന്‍ പറഞ്ഞു " ആത്മാര്‍ത്തമായി ശ്രമിക്കാം"... ആത്മാറ്ത്തതയില്‍ നമ്മള്‍ അപ്പൊള്‍ തന്നെ ചേര്ത്തി‍രുന്നു നല്ല കിടിലന്‍ വാളന്‍പുളി...

അങ്ങനെ നേരെ ക്ലാസ്സിലേക്ക്. ഗരുഡന്റെ കണ്ണുകളുമായി നിന്നിരുന്ന നമ്മുടെ സീനിയര്‍ ചേട്ടന്‍ മാരുടെയും ചേച്ചിമാരുടെയും ഇടയില്‍ കൂടെ ഒരു പാവം കുഞ്ഞാടായി ... ഒന്നും ഒന്നും അറിയാത്ത ഒരു നിഷ്കളങ്കനായി നടന്നു ക്ലാസ്സില്‍ കയറി.

ഒരിടിത്തീ പോലെയാണു സത്യം നമ്മുടെ മുന്നില്‍ തെളിഞ്ഞത്. അവിടെ പ്രീഡിഗ്രി സുന്ദരികളും സുന്ദരന്‍മാരും സെപറേറ്റ് ക്ലാസ്സുകളിലാണ് പഠിക്കേണ്ടത്. അതിനേക്കാള്‍ ഭീകരമായ സത്യം ഗേള്‍സ് രാവിലത്തെ ഷിഫ്റ്റും ബോയ്സ് ഉച്ചയ്ക്കുശേഷമുള്ള ഷിഫ്റ്റിലും ആണ് എന്നുള്ളതായിരുന്നു. ഹൃദയം തകര്‍ന്നു പോയ സന്ദര്‍ഭത്തില്‍ മനസ്സിന്റെ സ്റ്റെബിലിറ്റി വീണ്ടെടുത്ത ശേഷം അവിടെയുണ്ടായിരുന്ന പിതാശ്രീയെ ഒന്നു നോക്കി. മുഖം ഒരു ഗൂഡമായ പുന്‍ജിരിയാല്‍ മനോഹരമായിരുന്നു. "നിനക്കു പറ്റിയ കോളെജാണു മോനെ..." എന്ന ഒരു ഭാവം മുഖത്തുണ്ടായിരുന്നോ എന്ന ചോദ്യം അവിടെ തീരെ പ്രസക്തമല്ലായിരുന്നു..

അങ്ങനെ അവിടെ കണ്ട എല്ലാ സുന്ദരികളോടും താല്‍കാലികമായി വിടപറയാന്‍ മനസ്സിനെ പാകപ്പെടുത്തി എല്ലാവരെയും ഒന്നുകൂടി നോക്കി. പല മുഖങ്ങള്‍, പല വികാരങ്ങള്‍.. എന്തു ചെയ്യാന്‍...എന്ത് കുന്തമെങ്കിലും ആവട്ടെ, ഉള്ളതുകൊണ്ടോണംപോലെയാകാം . ഓരു ബോയ്സ് ഒണ്‍ലി ക്ലാസ്സിന്റെ എല്ലാ ആര്‍ഭാടവും കൊണ്ടര്‍മ്മാദിക്കാം എന്നു സമധാനിച്ചു...

പെട്ടാന്നണതു കണ്ണില്‍ പെട്ടത്... ഒന്നു കൂടെ നോക്കി. എന്റമ്മേ... എന്റെ എല്ലാ ഞാഡി ഞെരംബുകളും തളരുന്ന പോലെ. പത്താം ക്ലാസ്സുവരെ കസിന്റെ [അച്ചന്റെ ജേഷ്ട്ന്റെ മകള്‍] കണ്‍വെട്ടത്തയതു കാരണം വിടരാന്‍ വെംബിയ പുഷ്പംപോലെ, പറക്കാന്‍ പറ്റാത്ത പക്ഷി പോലെ, മോങ്ങാന്‍ മറന്ന നായപോലെ ചുരുക്കിപരഞ്ഞാല്‍ ഉപ്പില്ലാത്ത കഞ്ഞി പോലെ വ്രിത്തിയ്ക്കുപരഞ്ഞാല്‍ കോലില്ലാത്ത ഐസുപോലെ നല്ലവനായി ജീവിച്ച എന്റെ പ്രീഡിഗ്രിയും ജറ്മ്മന്‍ഷപ്പേര്‍ഡു നക്കിയല്ലോ ഈശ്വരാ... ചതി എന്നോടു വെണ്ടായിരുന്നു....എന്റെ, പ്രായം കൊണ്ടു തുല്ല്യരണെങ്കിലും വകയില്‍ ഒരമ്മാവന്റെ സ്ഥാനമുള്ള ഒരു പുള്ളി , എന്റെ അതേ ക്ലാസ്സില്‍.... മനസ്സിലെ കംബ്ലീറ്റ് പ്രതീക്ഷകളും കാറ്റില്‍ പറത്തിയ മുഖം ഒന്നുകൂടെ നോക്കി. അദ്ദേഹം എന്നെയും. "യൂ റ്റൂ ബ്രൂട്ടസ്സ് ????" ഞങ്ങള്‍ പരസ്പരം നോക്കി ചിരിക്കാന്‍ ശ്രമിച്ചു.


ഒരു ചെറിയ ഇടവേള കിട്ടിയപ്പൊള്‍ ഞാന്‍ നമ്മുടെ ചുറ്റുമുള്ള ടീംസിനെ ഒക്കെ ഒന്നു പരിചയപ്പെട്ടു. ഏല്ലാം പറ്റിയ് കംബനി തന്നെ. പക്ഷെ എന്തു കാര്യം മച്ചൂ, കാക്കയ്ക്കു വയ്പുണ്ണാണല്ലൊ... എന്റെ ഒരു വിധി എന്നല്ലാണ്ടെന്തു പറയാന്‍..

ഒരു വല്യ ഇടവേള കിട്ടിയപ്പൊള്‍ നമ്മള്‍ നെരെ ചെന്നു. കണ്ട സ്തിഥിക്കു ബഹുമാനിക്കണമല്ലോ... "എന്താ വിശേഷം ? ഈ ക്ലാസ്സില്‍ തന്നെ ആണോ???" "ഉവ്വ്"... നോം മനസ്സില്‍ നിരിച്ചു ...അപ്പോ കാര്യങ്ങള്‍ കട്ടപ്പൊക... പിന്നെ കുറച്ചു ഫാമിലി വിശേഷങ്ങള്‍ ... എല്ലായിടത്തും സുഖം പരമ സുഖം... "എന്നാപിന്നെ ഞാന്‍ അങ്ങോട്ട്..." "ഓകെ, ശരി പിന്നെ കാണാം" കയ്യും കൊടുത്തു തിരിഞ്ഞു നടന്നു.

അതെ...ഒന്നു നിന്നെ..." ഒരു വിളികേട്ട് തിരിച്ചു ചെന്നു... അദ്ദേഹം മൊഴിഞ്ഞു... "അത്... പിന്നെ.... എന്തായാലും നമ്മള്‍ ബോത് ഇവിടെ സെയിം ക്ലാസ്സില്‍ പഠിക്കേണ്ടവരണല്ലോ... എങനെ...യു മീന്‍ ഐ മീന്, ക്ലാസ്സ് മേറ്റ്സ്... അപ്പോ പിന്നെ ഒരു അണ്‍ടര്‍സ്റ്റാന്‍ഡില്‍ എത്തിക്കൂടെ?"

കുട്ടി മാമാ... ഞാന്‍ ഞെട്ടി മാമാ... സത്യമായിട്ടും ഞാന്‍ ഞെട്ടി... എന്തു "പിടിചതിനേക്കാള്‍ വലുതാണോ മാളത്തില്‍?" നമ്മളെക്കള്‍ തറയാണോ അമ്മാവന്‍? അതോ പറ്റിക്കല്‍സ് ആണോ? എന്തായാലും ചാന്‍സ് കളയുന്നതു ഭംഗിയല്ല...
"ഞാന്‍ ഇതു അങ്ങോട്ടു പറയാനിരുന്നതാ...പിന്നെ ഒന്നു ബഹുമാനം കാണിച്ചതായിരുന്നു..."
"ഓഹോ... അത്രയ്ക്കു വേണ്ടായിരുന്നു... ഇനി നമ്മള്‍ ക്ലാസ്മേറ്റ്സ്... എല്ലാ കാര്യങ്ങളും നമുക്കിടയില്‍ മാത്രം ഒതുക്കാം... അപ്പോ പിന്നെ കാര്യങ്ങള്‍ ഭംഗിയായി നടക്കും, വീട്ടിലാണെങ്കില്‍ നമ്മള്‍ക്ക് നല്ലൊരിമേജും വരുത്താം "
"ഏറ്റമ്മാവാ... ഏറ്റു...." സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ എന്നൊരവസ്ഥ... ഞാന്‍ കയ്യു കൊടുത്തിട്ടു പരഞ്ഞു... "അമ്മാവനാണമ്മാവാ അമ്മാവന്‍"
അങ്ങനെ ഞാന്‍ അമ്മവനുമായി ഒരു അമ്മാവന്‍ സമാധാന ഉടംബടിയും അമ്മാവന്‍ ഞാനുമായി ഒരു മരുമകന്‍ സമാധാന ഉടംബടിയും ഒപ്പുവച്ചു... കര്‍ത്താവിന്നു സ്ത്രോത്രം... ആ നിര്‍വ്രിതിയില്‍ ഇത്തിരി നേരം ഞങ്ങള്‍ പരസ്പരം മറന്നു ഇതികര്‍ത്ത്യവ്യതാമൂഡമായി [ഈ വാക്കു ശരിയാണോ എന്നു എനിക്കുറപ്പില്ലാ... വേരെ കറക്റ്റ് വാക്കും കിട്ടുന്നില്ല...] നിന്നു..."ഓഹോ, അപ്പൊ നിങ്ങള്‍ അമ്മാവനും മരുമകനുമാണോ?" നെരത്തെ പരിചയപ്പെട്ട ഒരു മുഖം... "അതെ! " ഒരേ സ്വരത്തിലായിരുന്നു മറുപടി... അതോടു കൂടെ എന്നെ മരുമകാന്നും അമ്മാവനെ അമ്മാവാന്നും ആയിരുന്നു അവിടെ അറിയപ്പെട്ടിരുന്നത്... ഞങ്ങള്‍ പരസ്പരവും അങ്ങനെ തന്നെ വിളിച്ചു വന്നു..."ടാ അമ്മാവാ, ദെ അവളു കൊള്ളാ ട്ടാ..."
" മരുമകാ, ഒന്നു മാറ്റി പിടിച്ചോ, അതു ഞാന്‍ ഒന്നു വട്ടം വരച്ചിട്ടതാണു മോനേ..."

Thursday, August 7, 2008

ഞാനും എന്റെ അച്ചന്റെ പ്രീഡിഗ്രി സ്വപ്നങ്ങളും പിന്നെ ചില യാധാര്‍‍ത്ത്യങ്ങളും അവ തമ്മിലുളള വലിയ ഗ്യാപ്പും

പ്രീഡിഗ്രി അത്ര മോശം ഡിഗ്രി ഒന്നും അല്ല എന്നതു പരഞ്ഞതു ശ്രീനിച്ചേട്ടനാണെങ്കിലും കാര്യം സത്യമാണ്... പക്ഷെ നമ്മുടെ പ്രീഡിഗ്രിക്കാലം അങ്ങനെ മനസ്സില്‍ ഇപ്പൊഴും പൂത്തുലഞ്ഞു ഒരു മനോഹരമായ സ്വപ്നാമായി [സ്വല്പ്പം ചാഞ്ഞു തന്നെയാണു] ഇന്നും നിലനില്‍ക്കുന്നു. ആപ്പോ സ്വാഭാവികമായും സംശയം വരും എന്താ അതിന്നു മുന്നെ ജീവിതതില്‍ ഒന്നും സംഭവിച്ചിട്ടില്ലേന്നു..ഇല്ലാന്നല്ല... എന്നലും ഇത്രേം അബദ്ധങ്ങള്‍ ഒരുമിച്ചു പറ്റിയ ഒരു കാലം അതിന്നു മുന്നെ ഉണ്ടായിട്ടില്ല എന്നു തീര്‍ത്തു പറയാം.

പ്രീഡിഗ്രി ഒരു ഫ്രീ ഡിഗ്രി ആണെന്നു വിചാരിച്ചതിന്റെ ദോഷ വശങ്ങള്‍ ഒരു വശത്ത് ഇപ്പൊഴും ഉണ്ട്‌. പടിക്കുക എന്ന കലാ പരിപാടി മാത്രം ഒഴിച്ചു ബാക്കി എല്ല കാര്യത്തിനും നമ്മള്‍ മുന്നില്‍ തന്നെ നിന്നു ജാഥ നയിച്ചിരുന്ന ആ കാലത്തിലേക്ക്ക്കൊന്നു തിരിഞ്ഞു നോക്കം...

"... ഞാനും എന്റെ അച്ചന്റെ പ്രീഡിഗ്രി സ്വപ്നങ്ങളും പിന്നെ ചില യ്ധാര്‍ത്ത്യങ്ങളും അവ തമ്മിലുളള വലിയ ഗ്യാപ്പും...”

പത്താം ക്ലാസ്സ് കഴിഞ്ഞതോടു കൂടെ 'എന്റെ ജീവിതം ഇനി എനിക്കുമാത്രം' എന്നു ക്ലാസ്സ് മതിലില്‍ കരിക്കട്ടകൊണ്ടെഴുതിയ മഹാനെ മനസ്സില്‍ നൂറ്റൊന്നു വട്ടം പുകഴ്ത്തി പറഞ്ഞുകൊണ്ടും ആ മഹാനു ജന്മം നല്കിയ അദ്ദേഹത്തിന്റെ അച്ചന്‍ മഹാനെയും അമ്മ മഹതിയെയും ധ്യാനിച്ചുകൊണ്ടും അതുവരെ കണ്ടാല്‍ ബഹുമാനിച്ചിരുന്ന എല്ലാ എക്സാം ഇന്‍വിജിലേറ്റര്‍മാരെയും- [ഈ കൂട്ടത്തില്‍ മറ്റെന്തോ കാര്യത്തിന്നു സ്കൂളില്‍ കേറി വരുന്ന ചേട്ടന്‍ മാര്‍ക്കും അറിയാണ്ടു നമ്മള്‍ ബഹുമാനം കൊടുത്തിരുന്നു, പറയാനൊക്കില്ലല്ലോ ഏതുവഴിയാണു പണി വരുന്നതെന്നു... പ്രത്യേകിച്ചു ഭൂമിശാസ്ത്ര ദിവസം] - കൂട്ടത്തോടെ മനസ്സിന്റെ ഇരുളറകളില്‍ നമ്മള്‍ അടക്കിപ്പിടിച്ചോണ്ടിരിന്ന സകലമാന പഴിയും പറഞ്ഞു ആ മഹാവിദ്ധ്യാലയത്തോടു ഒരു ചെറിയ വിട പറഞ്ഞിരങ്ങി...

റിസല്‍ട്ടൂ വന്നിട്ടു്‌ വീണ്ടും കാണാം എന്നും പറഞ്ഞു നെഞ്ഞും വിരിച്ചു ആ ഇടവഴിയാം നാഷണല്‍ ഹൈവേയിലൂടെ നമ്മുടെ ഹാര്‍ളി ഡെവിസണ്ണിന്റെ ഫോര്‍ത്ത്‌ ഗിയട്ടുകൊണ്ടു, -സൈക്കളിന്റെ മാക്സിമം സ്പീടില്‍ എന്ന് പരിഭാഷ- പോയതൂ ഇപ്പൊഴും എന്നെ രോമാന്‍ജം കൊള്ളിക്കുന്ന ഒരോര്‍മ്മയാണ്..ആ പോകുന്ന വഴിക്കാണു 'നമ്മുടെ' എന്നു നാട്ടുകാര്‍ പറഞ്ഞുണ്ടാക്കിയ ആ ശാലീന സുന്ദരിയോടു ആദ്യമയിട്ടും അവസാനമായിട്ടും ഒന്നു മിണ്ടിയത്. അതുവരെ മിണ്ടാഞ്ഞതിന്നു പല കാരണങ്ങല്‍ ഉണ്ടായിരുന്നു. ആയതില്‍ പ്രധാനപ്പെട്ടതു കക്ഷി സ്തലം പ്രിന്‍സിപ്പാളുടെ മകളായതും പിന്നെ ആരോ ഒരു ചുമരെഴുത്തു നടത്തിയതിന്നു ശേഷം ഞങ്ങളെ ഒരുമിച്ചു കണ്ടാല്‍ നാലു കണ്ണൂ വെച്ചു അതിന്നുമുകളില്‍ കണ്ണടയും വെച്ചു നോക്കുന്ന പ്യൂണ്‍ ചേട്ടന്‍മാരുടെ പ്രത്യേക സ്വഭാവമഹിമയും ആയിരുന്നു. അങ്ങനെ നാട്ടുകാര്‍ ഉണ്ടാക്കിതന്ന സ്വന്തം കാമുകിയോടു "പിന്നെ കാണാം" എന്നു മാത്രം പറഞ്ഞ ഒരു യുവ കാമുകന്റെ കഥയും ചരിത്രമാക്കി ആ യാത്രതുടര്‍ന്നു. പ്യൂണ്‍മാരില്ലാത്ത ഒരു പുതിയ ലോകം തേടിയുള്ള ഒരനന്ത യാത്ര...

ആങ്ങനെ ആ ദിവസവും വന്നു... റിസല്‍ട്ട് ... ഓട്ടും മോശമായിരുന്നില്ല... പിന്നെ എട്ടാം ക്ലാസ്സില്‍ ഒന്നാമ്മനായി തുടങ്ങി പത്താംക്ലാസ്സില്‍ പത്താമാതായെങ്കിലും ജയിക്കാന്‍ കഴിഞ്ഞതിന്റെ ആത്മാഭിമാനത്തില്‍ മറ്റോന്നും ചിന്തിക്കാന്‍ താല്പര്യമില്ലാതെ നോമും ഒന്നൂടെ ആഞ്ഞു പടിച്ചിരുന്നെങ്കില്‍ എന്റെ ജന്‍മശ്ത്രു [പ്ത്താം ക്ലാസ്സുവരെ മാത്രം !!!] കസിനെക്കള്‍ മാര്‍ക്കുവങ്ങായിരുന്നെന്നു മേരാ മാമും.എന്തുപറയാന്‍ കിട്ടിയമാര്‍ക്കിന്നു ജൈ വിളിച്ചുകൊണ്ടു നമ്മുടെ പിതാശ്രീയുടെ ആഗ്രഹപ്രകാരം നോം ബയോചളിയും ചെമിസ്റ്റ്റിയും ഭൌതിക ശസ്ത്രവും മാത്രം പഠിക്കാനായി ആ സര്‍വ്വകലാ ശാലയില്‍ കാലുകുത്തി.

വിശദമായ ഒന്നം വര്‍ഷ റാഗിങ്ങ് റിപ്പോര്‍ട്ടടക്കം സെക്കന്റിയറില്‍ ബസ് സ്റ്റോപ്പില്‍ വച്ചു ലലനാമനികളെ വായ്നോക്കി അതില്‍ സ്വല്‍പ്പം കൂടുതല്‍ ലലനം ഉള്ളവരെ [റെസ്പോണ്സ് ഉള്ള്വരെ എന്നു പരിഭാഷ ] നന്നയി വായ്നോക്കി, ബസ് തടയലിന്നു നേത്‌റ്ത്വം കൊടുത്ത്‌ ബാക്കി ഉള്ള സമയം ക്രിക്കറ്റു കളിച്ചു എന്നും മൂന്നവറുവീതം കട്ടുചെയ്തു അറ്റന്റ്റെ സോപ്പിട്ട് പതപ്പിച്ച് അറ്റന്റന്‍സുമേടിച്ചു അവസാനം പടിക്കാന്‍ മാത്രം മറന്നുപോയ ഒരു പാവം പ്രീഡിഗ്രിക്കരന്റെ കഥന കഥ ... അടുത്ത ലക്കം മുതല്‍ എഴുതുന്നതു സാഗര്‍ കൊട്ടപ്പുറം

Wednesday, July 30, 2008

Imperfect pictures presents....

അങനെ ഞാനും തുടങാന്നു വച്ചു ഒരു ബ്ലോഗ്.
എന്തു തുടങണം എവിടെ തുടങണം എന്നുള്ള പരംബരാഗതമായ കണ്ഫ്യൂഷനായിരുന്നില്ലാ നമ്മുടെ പ്രശ്നം ...ഒരു മൂടുണ്ടായില്ല പിന്നെ നമ്മുടെ ഗഫൂര്‍ക്കദോസ്ത്‌ പറഞഞപോലെ 'ഒരു ലെയിം കുടിക്കണം എന്നു വിചാരിചിട്ടു ടെയിം കിട്ടിയില്ല പിന്നെ പെയിസൈം ഇല്ല' ന്നതായിരുന്നു അവസ്ത...
കുഞ്ഞാടങനേ ഇരിക്കുന്ന സമയതിങ്കലാണു, ആ ടൈമിലാണു, സോഫ്റ്റായിട്ടുള്ള എന്‍ജിനീയറിങിന്‍റെ ലോകത്തില്‍ മറ്റേ അറ്റത്തു ഒരു മെല്ലെപ്പോക്കു തുടങിയതു...സ്വാഭാവികമായും ടീ മീറ്റിങ് [തെറ്റിധ:രിക്കല്ലേ ടീം മീറ്റിങല്ല] മെയില്‍ തള്ളല്‍[ഫോര്‍വേഡിങ് എന്നു മ്‌ഗ്ലീഷ്] പാട്ടു ഡൌണ്‍ലോഡു ചെയ്യല്‍ [സത്യായിട്ടും മലയളം കണ്ടു പിടിചിട്ടില്ലാത്ത വാക്കാണോ ഈ ഡൌണ്‍ലോഡല്‍? ] പിന്നെ ഒരു പണിയും ഇല്ലാത്തവന്‍റെ അടുത്തു പോയി വര്‍ക്കെങനെയുണ്ടെന്നു കുശലംചോദിക്കല്‍, നമ്മള്‍ വളരെ ഹാര്‍ഡായി വര്‍ക്കുകയാണെന്ന സത്യം പറഞ്ഞു ഫലിപ്പിക്കല്‍, പറ്റുമെങ്കില്‍ എ.സി.യിലും
വിയര്‍ക്കുകയാണെന്നു കാണിക്കനായി ടൌവ്വല്‍ എടുത്തു മുഖം തുടയ്ക്കല്‍ [അല്ലാണ്‍ടു അപ്പുറത്തിരിക്കുന്ന ലിപ്സ്റ്റിക്കിടതെ തന്നെ മനോഹരമായ ചുവന്ന ചുണ്ടുള്ള മിസ്സ് ബ്രിഗാന്‍സയെ ഇമ്പ്രെസ്സ് ചെയ്യണംന്നു വിചാരിച്ചിട്ടൊന്നും അല്ല , അല്ലാന്നെയ് , സീരിയസ് ആയിട്ടും അല്ല... ] ഓര്‍കുട്ടല്‍ ,രാഷ്ട്രദീപികാ സിനിമ , മനോര്മാ ഓന്‍ലയിന്‍ തുടങിയവ വായിക്കല്‍ എന്നീ കലാ പരിപാടികലുടെ എണ്ണം കൂടി ക്കൂടി വന്നു...
ഇതെല്ലാം കഴിഞിട്ടും സമയം ബാക്കി വരുന്നെതെങനെ കളയും എന്നതിനെ കുറിച്ചു ഇരുന്നും നടന്നും ഗൂഗള്‍ ചെയ്തും ആലോചിച്ചു സമയം വെയിസ്റ്റ് ചെയ്യുന്നതിനിടയ്ക്കാണു 'എരിതീയില്‍ ജലാറ്റിന്‍ ബോംബ്' എന്നപോലെ മലയളി പെണ്കൊടി എന്നപേരില്‍ ബ്ലോഗിക്കൊണ്ടിരുന്ന ഒരു പെണ്കുട്ടിയെയും അവളുടെ ഫ്രെന്ടായ മട്ടൊരു മലയളി മങ്കയെയും പിന്നെ പണി കുറച്ചൊക്കെയുള്ള ഒരു കാഞ്ഞിരപള്ളി അച്ചായനേയും [സോറി, അല്ല.. മിസ്റ്റെര്‍ കുഞ്ഞൂഞ്ഞല്ലാന്നെയ്] കാണുന്നതും പരിചയപ്പെടുന്നതും... [ആ കഥ ഒരു ഇമ്മിണി വല്ല്യൊരു ബ്ലോഗിനുമാത്രം ഉണ്ട്... പുറകെ കെട്ടിയിട്ടെക്കാം , മിസ്സാക്കുകയില്ലാ...]
ആ മലയാളിപ്പെണ്‍കൊടിയാണു ഈ മലയാളത്തിലെഴുതുന്നതിന്‍റെ 'കിടിന്നാപ്പു' തന്നനുഗ്രഹിച്ചത്... 'മാതാ പിതാ ഗുരോ സുഹ്ത്തോ വന്ദനം' എന്നല്ലേ സാക്ഷാല്‍ രജനീകന്തു പറഞ്ഞത്... [ലേറ്റസ്റ്റാ... ഇറങാനിരിക്കുന്നതേ ഉള്ളൂ... അതാ ഈ പഴംചൊല്ല്` അത്ര ഫയ്മസ് അല്ലാത്തത്...] അതുകൊണ്ടു പെണ്‍കൊടീ നിനക്കും ബാക്കിയുള്ളവര്‍ക്കും വന്ദനം...
അങനെ എഴുതുവാനുള്ള ആഗ്രഹവുമായി ചെന്നു കേറിയതു ഉസ്താദ് [സോറി സ്ത്രീലിംഗം അറിയില്ല !] പെണ്‍കൊടിയുടെ ബ്ലോഗിലാണു... ധക്ഷിണ വെയ്ക്കാന്‍ പറഞ്ഞൂ... ഊരു തെണ്ടിയുടെ ജീന്‍സിന്റെ പോക്കറ്റില്‍ ആകെഉണ്ടായിരുന്നതു ചില കൂട്ടക്ഷരങള്‍... എഴുത്തിന്റെ ആദ്യാക്ഷരങള്‍ പറഞുതന്നു എഴുതിയതു തെറ്റിയതിന്റെ പേരില്‍ ചെവി പൊന്നക്കിയ മാതാശ്രീയെ മനസ്സില്‍ ധ്യാനിച്ചു ബ്ലോഗ് പോസ്റ്റിന്റെ രൂപത്തില്‍ ഒരലക്കങലക്കി... അവളുടെ 3 ബ്ലോഗിന്നും ഒരോരോ പോസ്റ്റ്... ഒന്നും വല്യമോശമായില്ലാ എന്ന ഉത്തമ വിശ്വാസം പ്ലസ് മനസ്സിന്നൊരാശ്വാസം...
ഞാന്‍ കാതോര്‍ത്തു ... ഇല്ലാ... മറ്റൊന്നും സംഭവിച്ചില്ലാ...
എന്നാലും മക്കള്‍ക്ക് വായനാ ശീലം വളരട്ടെ എന്ന ഒരു സദുദ്ദേശവുമായി മുട്ടത്തു വര്‍ക്കിസ്സാറിന്റെ, മലയള സാഹിത്യത്തിലെ ഒരു ക്ലാസ്സിക് പുസ്തകമായ, 'ഒരു കുടയും കുഞ്ഞു പെങളും' ലൈബ്രറിയില്‍ പോയി എടുത്തു തന്നു മൂന്നാം ക്ലാസ്സുകാരന്റെ കയ്യിലേക്കിട്ടുതന്ന പിതാശ്രീയെ പ്പൊലും ഞെട്ടിച്ചുകൊണ്ടു നാലും മൂന്നും ഏഴൂം പിന്നെ ഒരു അഞ്ജും അങനെ ആകെ മൊത്തം ടോട്ടല്‍ പത്തൊന്‍പതു ദിവസങള്‍കൊണ്ടതു വായിച്ചൂ തീര്‍ത്തു ഇരുപതാം ദിവസം അതുപോലെയോന്നെഴുതിയാലെന്തെന്നു സ്വയം ചിന്തിച്ചു, മാതാശ്രീയുടെ കാഷ് ലോക്കെറില്‍നിന്നും പലപ്പോഴായി അടിച്ചുമാറ്റി ആവശ്യം കഴിഞിട്ടും ബാക്കിവന്ന നമ്മുടെ റിസര്‍വ് ബാങ്കിലെ സേവിങ്ക്സ് അക്കൌന്ടില്‍ നിന്നും, വിത്ഡ്രോ ചെയ്ത സിങ്കപ്പൂര്‍ ഡോള്ളേഴ്സുമായി , എങനേ ,സിങ്കപ്പൂര്‍ ഡോള്ളേഴ്സുമായി വേലായുധേട്ടന്റെ ഷോപ്പിങ് കൊംപ്ലെക്സില്‍ നിന്നും [ - പത്തു പൈസ വരെയുള്ള മിട്ടായിയും പതിനന്ചു പൈസയ്ക്കു പുളി അച്ചാറും, ആസ് നോണ്‍ ആസ് എലന്തയ്ക്കാ അച്ചാര്‍, പിന്നെ പനി പിടിച്ചാല്‍ കഴിക്കാനുള്ള ബ്ണ്ണും അത്യാവശ്യത്തിന്നു നൂറു പേജുള്ള വരയിട്ട പുസ്തകവും പെന്നും മാത്രം കിട്ടുന്ന സാമാന്യം വല്ല്യ ഒരൊന്നൊന്നര പെട്ടിക്കട എന്നു മലയാളം - ] നൂറു പേജുള്ള വരയിട്ട പുസ്തകവും ഒരു പെന്നും മേടിച്ചു രണ്ടു ദിവസം അതും കുത്തിപ്പിടിച്ചിരുന്നു എഴുതി തുടങിയ ആ ആവേശം ഇപ്പോഴും മനസ്സില്‍, ഓടിച്ചിട്ടടിച്ചിട്ടും കെടാതെ ചൈനയിലേക്കൊടിച്ചു കൊണ്ടു പോയ, ആ ഒളിംബിക്സ് ദീപ്ശിഖയെന്നപോലെ കത്തിജ്വലിച്ചുകൊണ്ടിരിക്കുന്നതിന്റെ ഒരു സന്തോഷം നല്‍കിയ ഒരു പിക്ക് അപ്പുമായി ഞാനും എഴുതുന്നു...
.. ഇതുവരെ ജീവന്‍ പോയില്ലെങ്കില്‍ ശ്വാസം വലിച്ചോളൂ ... നന്നയിട്ടു തന്നെ വലിച്ചോളൂ...
ഡിസ്ക്ലെയിമര്‍: ഈ ഒരാവേശത്തില്‍ ഞാന്‍ എഴുതുന്നതില്‍ കടന്നു വരുന്ന ക്ഥാപാത്രങളുമായി അര്‍ക്കെങിലും ഷോര്‍ട്സയിറ്റോ ലോങ്സയിറ്റോ ആയി എന്തെങ്കിലും ബന്ധം തോന്നുകയാനെണ്കില്‍ അതിന്നും പിന്നെ ഞാന്‍ ഉപയോഗിക്കുന്ന മംഗ്ലീഷിന്നും എന്റെ അക്ഷരതെറ്റുകള്‍ക്കും എന്നെ മലയാളം പടിപ്പിക്കന്‍ ശ്രമിച്ചു പലപ്രവശ്യം സുല്ലിട്ട എന്റെ ഗുരുനാധന്മാരോ തുന്ചത്തെഴുതച്ചനോ യാതോരു ഉത്തര വാദിത്തവും ഉന്ടായിരിക്കുന്നതല്ലാ...
അങനെ ഇന്നും സമയം പന്ത്രണ്ടുമണി.. ബാക്കി നാളെ.. എന്നുവച്ചാല്‍ ഇനിയും എന്റെ ഉള്ളിന്റെ ഉള്ളിലെ എംടി ഉണര്‍ന്നെഴുന്നേല്‍ക്കുന്ന ദിവസം... അപ്പോ ഗുഡ് നൈറ്റ്...

Followers